കൊച്ചി: നിയമവിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്വാമി ഗംഗേശാനന്ദയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കല്‍ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാറിന് ഹൈകോടതി കൂടുതൽ സമയം അനുവദിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ബുധനാഴ്ച റിപ്പോർട്ട് നൽകാനാണ് നിർദേശം. ഗംഗേശാനന്ദ നൽകിയ ജാമ്യഹരജിയാണ് കോടതി പരിഗണിച്ചത്. മേയ് 19നാണ് പീഡനശ്രമത്തിനിടെ പെൺകുട്ടി സ്വാമിയുടെ ലിംഗച്ഛേദം നടത്തിയ സംഭവമുണ്ടായത്. ഗുരുതര പരിക്കേറ്റ സ്വാമിയെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പീഡനത്തിന് സ്വാമിക്കെതിരെ കേസും രജിസ്റ്റർ ചെയ്തു. എന്നാൽ, തന്നെ സ്വാമി പീഡിപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി കഴിഞ്ഞ ദിവസം വിശദീകരണം നൽകി. കക്ഷിചേരാൻ നൽകിയ ഹരജിയിലായിരുന്നു ഇൗ വിശദീകരണം. എന്നാൽ, കേസിൽ പെൺകുട്ടിയെ കക്ഷിചേർക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഏജന്‍സിയാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. ഈ അപേക്ഷയില്‍ യുവതിയുടെ വാദങ്ങള്‍ക്ക് നിലനില്‍പില്ല. എന്നാലും അപേക്ഷ തള്ളുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഗംഗേശാനന്ദയെ നിലവിലെ അവസ്ഥയിൽ ആശുപത്രിയിൽനിന്ന് മാറ്റാനാവുമോ, ആരോഗ്യനില എന്താണ് തുടങ്ങിയ കാര്യങ്ങിലാണ് കോടതി സർക്കാറിെൻറ റിപ്പോർട്ട് തേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.