യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ളോക്ക് ഭാരവാഹികളുടെ പട്ടിക മരവിപ്പിച്ചു

മൂവാറ്റുപുഴ: യൂത്ത് കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ളോക്ക് ഭാരവാഹികളായി പുതുതായി നോമിനേറ്റ് ചെയ്തവരുടെ പട്ടിക സംസ്ഥാന നേതൃത്വം മരവിപ്പിച്ചു. ബ്ളോക്ക് വൈസ് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍ അടക്കമുള്ള 16 ഭാരവാഹികളുടെ പട്ടികയാണ് മരവിപ്പിച്ചിരിക്കുന്നത്. രണ്ടാഴ്ച മുമ്പാണ് ഇവരെ നോമിനേറ്റു ചെയ്തത്. കഴിഞ്ഞ മുനിസിപ്പല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ ഭാരവാഹികളാക്കിയതിനെതിരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ നേതൃത്വത്തിന് പരാതി നല്‍കിയതിനത്തെുടര്‍ന്ന് സംസ്ഥാന സെക്രട്ടറിമാരായ ജെബി മത്തേര്‍, പി.വി.സുനില്‍ എന്നിവര്‍ മൂവാറ്റുപുഴയിലത്തെി തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് നിയമനം നേതൃത്വം മരവിപ്പിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.