മെറിറ്റ് ഡേയിൽ ശ്രദ്ധേയരായി മൂന്നു ഡോക്ടർമാർ

ശ്രീകണ്ഠപുരം: ഒന്നിച്ച് പഠിച്ചുവളർന്നവർ ആതുരസേവനത്തിലും സഹപ്രവർത്തകർ. തിരക്കിനിടയിലും പഴയ വിദ്യാലയത്തിൽ അവർ ഒത്തുചേർന്നത് ശ്രദ്ധേയമായി. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ പരിപാടിയിലാണ് ഇരിക്കൂർ ഗവ. ആശുപത്രിയിലെ ഡോക്ടർമാരായ മനു മാത്യു, സത്യജൻ, രമിത എന്നിവർ പങ്കെടുത്ത് പഠനകാല ഓർമകൾ പങ്കുെവച്ചത്. ഒന്നിച്ച് പഠിച്ച് ഡോക്ടർമാരായതി​െൻറയും സഹപ്രവർത്തകരായതി​െൻറയും സന്തോഷം പങ്കിട്ടതോടൊപ്പം വളർച്ചയുടെ പടവുകളിലെ പ്രയത്നങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പരിപാടി നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് രാജൻ അമ്പിലോത് അധ്യക്ഷത വഹിച്ചു. ടി.എം. രാജേന്ദ്രൻ, വി. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ലൂസി ഈപ്പൻ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി ഇ.വി. വിനോദ് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും ഉപഹാരസമർപ്പണവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.