തലശ്ശേരിയിൽ യാത്രാദുരിതം

തലശ്ശേരി: ലോഗൻസ് റോഡ് ഇൻറർലോക്ക് ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി ആരംഭിച്ചതോടെ നഗരത്തിൽ യാത്രാദുരിതം. പതിവ് ട്രാഫിക് സംവിധാനം മാറ്റിയതോടെ പ്രധാന റോഡുകളിലെല്ലാം ഗതാഗതക്കുരുക്കാണ്. ശനിയാഴ്ച രാവിലെ തലശ്ശേരി ട്രാഫിക് സ്റ്റേഷൻ ജങ്ഷൻ പരിസരത്താണ് പ്രവൃത്തി ആരംഭിച്ചത്. നിലവിലുള്ള റോഡ് യന്ത്രം ഉപയോഗിച്ച് വെട്ടിനിരത്തുന്ന ജോലിയാണ് ആരംഭിച്ചിട്ടുള്ളത്. 10 ദിവസത്തേക്കാണ് ഇതുവഴിയുള്ള ഗതാഗതം നിർത്തിെവച്ചത്. റോഡ് പ്രവൃത്തി നടക്കുന്നതറിയാതെ ശനിയാഴ്ച വാഹനവുമായി നഗരത്തിലെത്തിയ പലരും വട്ടംകറങ്ങി. കനത്ത മഴയായതിനാൽ ട്രാഫിക് പൊലീസുകാരും തലങ്ങും വിലങ്ങും ഒാടിനടക്കുകയായിരുന്നു. രാവിലെ മുതൽ തന്നെ നഗരത്തിലെ പല റോഡുകളും ഗതാഗതക്കുരുക്കിലമർന്നു. മിക്ക റോഡുകളും തകർന്ന് കുണ്ടും കുഴിയുമായതിനാൽ നഗരത്തിൽ നേരത്തെതന്നെ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. നവീകരണത്തിനായി ലോഗൻസ് റോഡും അടച്ചിട്ടതോടെ നഗരവാസികൾ കടുത്ത യാത്രാപ്രയാസം നേരിടുകയാണ്. കണ്ണൂർ, പിണറായി, മേലൂർ ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെ വീനസ് കവലയിൽനിന്നും കുയ്യാലി ഗുഡ്സ്ഷെഡ് റോഡ്, ഒ.വി റോഡ്, എൻ.സി.സി റോഡ് വഴിയാണ് ബസ്സ്റ്റാൻഡിലേക്ക് കടത്തിവിട്ടത്. കോഴിക്കോട് ഭാഗത്തുനിന്നും വരുന്ന ബസുകളെ മട്ടാമ്പ്രം ജങ്ഷൻ, മുകുന്ദ്മല്ലർ റോഡ് വഴിയാണ് സ്റ്റാൻഡിലേക്ക് കടത്തിവിടുന്നത്. പുതിയ ബസ്സ്റ്റാൻഡിൽ നിന്നും കൊളശ്ശേരി ഭാഗത്തേക്ക് പോവേണ്ട ബസുകൾ എരഞ്ഞോളിപാലം, കോമത്തുപാറ വഴിയാണ് പോകുന്നത്. കണ്ണൂർ ഭാഗത്തുനിന്നും വരുന്ന ചരക്കുലോറികൾ ചാല, കൂത്തുപറമ്പ് വഴി തിരിച്ചുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.