പാനൂർ: പാനൂർ മേഖലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭണ്ഡാര മോഷണം നടത്തി ജനങ്ങളെയും പൊലീസിനെയും ഒരുപോലെ കുഴപ്പിച്ചിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ഒടുവിൽ പിടിയിലായി. കോഴിക്കോട് സ്വദേശിയായ കുഞ്ഞിക്കണ്ടി അബ്ദുല്ലയാണ് (60) പൊലീസ് പിടിയിലായത്. പാനൂർ സി.ഐ എം.വി. ഷീജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം മംഗലാപുരത്ത് വെച്ചാണ് പ്രതിയെ പിടികൂടിയത്.
പുത്തൂർ കുയിമ്പിൽ ക്ഷേത്രം, എലാങ്കോട് ശ്രീ മഹാവിഷ്ണു ഭദ്രകാളി ക്ഷേത്രം, ചെറുപ്പറമ്പ് പുറ്റുവൻ കാവ് ഭഗവതി ക്ഷേത്രം, പൂക്കോം കല്ലുള്ള പുനത്തിൽ ക്ഷേത്രം, തൂവ്വക്കുന്ന് അയ്യപ്പമഠം തുടങ്ങി പാനൂർ പരിസരത്തെ നിരവധി ആരാധനാലയങ്ങളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. മിക്കയിടങ്ങളിലും ഭണ്ഡാരങ്ങൾ കുത്തിത്തുറന്നാണ് പണം കവർന്നിരുന്നത്. പാനൂരിന് പുറമെ എടച്ചേരി, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധികളിലും പ്രതിക്കെതിരെ സമാനമായ മോഷണക്കേസുകളുണ്ട്. വിവരമറിഞ്ഞ് വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ പാനൂരിലെത്തി തെളിവെടുപ്പ് ആരംഭിച്ചു.
എസ്.ഐ പി.ആർ. ശരത്ത്, എ.എസ്.ഐ നിവേദ്, ബൈജു, എസ്.സി.പി.ഒ ഫൈസൽ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.