ക​ഴി​ഞ്ഞ ദി​വ​സം പ​ഴ​യ​ങ്ങാ​ടി താ​വം റെ​യി​ൽ​വേ മേ​ൽ​പാ​ലം റോ​ഡി​ലെ കു​ഴി​യി​ൽ വീ​ണ് ബ്രേ​ക്ക് ഡൗ​ണാ​യ ടാ​ങ്ക​ർ ലോ​റി

താവം മേൽപാലം റോഡ് തകർച്ചക്ക് പരിഹാരമില്ല; ജനം ആശങ്കയിൽ

പഴയങ്ങാടി: താവം റെയിൽവേ മേൽപാലം റോഡ് തകർച്ചക്ക് ഇനിയും പരിഹാരമായില്ല. നിരവധി വാഹനങ്ങളാണ് മേൽപാലത്തിലെ കുഴിയിൽ വീണ് തകരാറിലാവുന്നത്. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ താവം റെയിൽവേ മേൽപാലത്തിലൂടെയുള്ള യാത്ര ക്ലേശകരമായി തുടരുമ്പോഴും അധികൃതർക്ക് നിസ്സംഗതയാണ്. ഇരുചക്ര വാഹനങ്ങൾ കുഴിയിൽ വീണ് യാത്രക്കാരുടെ നടുവൊടിയുന്നതും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്നതും പതിവ് കാഴ്ചയായിട്ട് മാസങ്ങളായി.

നിരവധി കാറുകളുടെ ടയർ പൊട്ടിയതും വാഹനങ്ങൾ കുഴിയിൽ വീണ് യന്ത്രത്തകരാറിലായി മുന്നോട്ടെടുക്കാനാവാത്തതുമായ സംഭവങ്ങൾ നാൾക്കുനാൾ വർധിക്കുകയാണ്. കൊച്ചിയിൽനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറി കഴിഞ്ഞ ദിവസം താവം മേൽപാലത്തിലെ കുഴിയിൽ വീണ് ബ്രേക്ക് ഡൗണായതിനെതുടർന്ന് മണിക്കൂറോളം ഗതാഗതക്കുരിക്കിനും കാരണമായി. താവം മേൽപാലം റോഡ് തകർച്ചക്ക് പരിഹാരം കാണാൻ തിരുവനന്തപുരത്ത് യോഗം ചേർന്ന് സ്ഥലം പരിശോധന നടത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദേശം നൽകിയതിനെതുടർന്ന് കെ.എസ്.ടി.പി പ്രോജക്ട് ഡയറക്ടർ ഉൾപ്പടെയുള്ളവരുടെ സംഘം കഴിഞ്ഞ സെപ്റ്റംബറിൽ താവം റെയിൽവെ മേൽപാലത്തിൽ പരിശോധന നടത്തിയിരുന്നു.

ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടിയായിരിക്കും അടിയന്തരമായി സ്വീകരിക്കുന്നതെന്നും ഇതുസംബന്ധിച്ച് റിപ്പോർട്ട്‌ ഉടൻ സർക്കാറിന് സമർപ്പിക്കുമെന്നും അടിയന്തര പരിഹാരം ഉണ്ടാവുമെന്നും പാലക്കാട്‌ ഐ.ഐ.ടി സംഘത്തിന്റെ പരിശോധനകൂടി നടത്തിയശേഷം ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കാനാവുമെന്നും പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. വിദഗ്ധ സംഘം പരിശോധന നടത്തുമ്പോഴുള്ളതിനേക്കാൾ പരിതാപകരമാണ് ഇപ്പോൾ മേൽപാലം റോഡിന്‍റെ അവസ്ഥ. വൻ അപകട, ആളപായ ഭീഷണിയിലാണ് താവം റെയിൽവേ മേൽപാലം റോഡ്. അധികൃതർ നിസ്സംഗതയും അനാസ്ഥയും തുടരുന്നത് ജീവനു ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്.

Tags:    
News Summary - There is no solution to the collapse of the Thavam flyover road; people are worried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.