ചാ​ല​ക്കു​ന്നി​ൽ കു​ടു​ങ്ങി​യ ഭാ​ര​മേ​റി​യ ലോ​റി ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചു ക​യ​റ്റു​ന്നു, താ​ഴെ​ചൊ​വ്വ​യി​ൽ അ​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്

ദേശീയപാത വികസനം; ചാലക്കുന്ന് കടക്കാൻ പെടാപ്പാട്

കണ്ണൂർ: ദേശീയപാത വികസനം തകൃതിയായി നടക്കുമ്പോഴും രാത്രിയായാൽ ചാലക്കുന്നിലെത്തുന്നവർ കുടുങ്ങും. അശാസ്ത്രീയമായി സർവിസ് റോഡ് നിർമിച്ചതോടെയാണ് മണിക്കൂറുകളോളം യാത്രക്കാർ പെരുവഴിലായത്. ചാലക്കുന്നിനോടടുത്ത് ചെങ്കുത്തായ കയറ്റമുള്ളതാണ് വലിയ പ്രയാസം. ഒരു തവണ റോഡ് ഇടിച്ചുതാഴ്ത്തിയെങ്കിലും വാഹനങ്ങൾ കുടുങ്ങുന്നതിന് കുറവില്ല. രാത്രി സമയങ്ങളിൽ ചരക്കു ലോറികൾക്ക് ഇതുവഴി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ദിവസവും ചരക്കു ലോറികൾ കുടുങ്ങുന്നതിനെതുടർന്ന് ക്രെയിൻ ഉപയോഗിച്ച് വലിക്കേണ്ട സ്ഥിതിയാണ്.

ശനിയാഴ്ച രാത്രി സമാന സംഭവമുണ്ടാകുകയും ചെയ്തു. ഇതോടെ, മണിക്കൂറുകളോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. കഴിഞ്ഞ ദിവസം വാഹനങ്ങളുടെ ക്യൂ താണ വരെ നീണ്ടിരുന്നു. ഇത് ഏകദേശം ആറ് കിലോമീറ്ററോളം വരും. കണ്ണൂർ-കോഴിക്കോട് റൂട്ടിലെ പ്രധാന ജങ്ഷനിലാണ് ദിവസവും ഈ ഗതാഗതക്കുരുക്ക്. ഇതിനെതിരെ ഒരു നടപടികളും സ്വീകരിക്കാൻ അധികൃതർ തയാറാകുന്നില്ല. പലതവണ പരാതി പറഞ്ഞെങ്കിലും വേണ്ട നടപടിയില്ല. രാത്രിയിൽ ദീർഘദൂര യാത്രക്കാർക്കടക്കം ഏറെ ബുദ്ധിമുട്ടാക്കുകയാണ് ഈ അശാസ്ത്രീയ സർവിസ് റോഡ്.

തെഴുക്കിൽ പീടികയിൽനിന്നു വരുന്ന റോഡ് ചാലക്കുന്ന് ജങ്ഷനിലെത്തുമ്പോൾ പെട്ടെന്ന് കയറ്റം വരുന്നതാണ് ഭാരമേറിയ വാഹനങ്ങൾ കുടുങ്ങാൻ കാരണമാകുന്നത്. ഇതിനു ബദലായി വൺവേ റോഡ് ഇരുവശത്തേക്കുമായി തുറന്നു നൽകണമെന്ന ആവശ്യവും ഉയരുന്നുണ്ട്. എന്നാൽ, അതിന് ചാലക്കുന്ന് ജങ്ഷനിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്തേണ്ടി വരും.

ദിവസവും ഭാരമേറിയ ചരക്കു ലോറികൾ കുടുങ്ങുകയും അധികൃതർ കണ്ട ഭാവം നടിക്കാതിരിക്കുകയും ചെയ്യുമ്പോൾ റോഡിൽ കുടുങ്ങുന്നത് യാത്രക്കാരാണ്. കൂടാതെ, സർവിസ് റോഡിന് വശത്തായി ഓവുചാൽ നിർമിക്കുകയും സ്ലാബിടുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങൾ കയറിയിറങ്ങി പല സ്ലാബുകളും പൊട്ടിപ്പൊളിഞ്ഞ സ്ഥിതിയുമുണ്ട്. രാത്രി സമയങ്ങളിൽ സ്ലാബ് പൊട്ടിയതറിയാതെ വാഹനങ്ങൾ അപകടത്തിൽപെടാനും സാധ്യതയുണ്ട്.

സ​ർ​വി​സ് റോ​ഡ് ശാ​സ്ത്രീ​യ​മാ​ക്കു​ക, അ​ല്ലെ​ങ്കി​ൽ വേ​ണം ബ​ദ​ൽ മാ​ർ​ഗം

തു​ട​രു​ന്ന ചാ​ല​ക്കു​ന്നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് യാ​ത്ര​ക്കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ടാ​വു​ക​യാ​ണ്.

മം​ഗ​ളൂ​രു, കാ​സ​ർ​കോ​ട് ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് മി​ക്ക​പ്പോ​ഴും രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ നീ​ണ്ട ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ കു​ടു​ങ്ങു​ന്ന​ത്. ഇ​തി​ന് സ​ർ​വി​സ് റോ​ഡ് ശാ​സ്ത്രീ​യ​മാ​യി നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. അ​ല്ലെ​ങ്കി​ൽ നി​ല​വി​ലെ വ​ൺ​വേ റോ​ഡ് ഇ​രു​വ​ശ​ത്തേ​ക്കും തു​റ​ന്നു ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്. നേ​ര​ത്തേ ഇ​രു​വ​ശ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന റോ​ഡാ​ണ്. ഭാ​ര​മേ​റി​യ ച​ര​ക്കു ലോ​റി​ക​ളെ വ​ഴി തി​രി​ച്ചു​വി​ട്ടാ​ലും ഒ​രു പ​രി​ധി​വ​രെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ക്കും. താ​ഴെ​ചൊ​വ്വ​യി​ൽ​നി​ന്ന് തോ​ട്ട​ട ന​ടാ​ൽ വ​ഴി​യോ മേ​ലെ​ചൊ​വ്വ, അ​ഞ്ച​ര​ക്ക​ണ്ടി-​ത​ല​ശ്ശേ​രി വ​ഴി​യോ ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ളെ വ​ഴി തി​രി​ച്ചു​വി​ടാം. 

Tags:    
News Summary - National Highway Development; Chalakunnu Crossing in a hurry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.