കുടുംബശ്രീ നൽകും ജില്ലയിൽ 30,000 സ്ത്രീകള്‍ക്ക് തൊഴില്‍

കണ്ണൂര്‍: ഉയരെ കാമ്പയിനിലൂടെ ജില്ലയിലെ 30,000 സ്ത്രീകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാൻ കുടുംബശ്രീ മിഷന്‍. വിജ്ഞാന കേരളത്തിന്റെ സഹകരണത്തോടെയാണ് തൊഴിലവസരങ്ങള്‍ ഒരുക്കുക.

സാന്ത്വന പരിചരണം, നിര്‍മാണ മേഖല, സ്‌കില്‍ അറ്റ് കോള്‍, ഷോപ്പ് അറ്റ് ഡോര്‍, പരമ്പരാഗത ജോലികള്‍ എന്നീ മേഖലകളിലാണ് തൊഴില്‍ നല്‍കുക. ഇലക്ട്രീഷ്യന്‍, പ്ലംബര്‍, പെയിന്റര്‍, ഗാര്‍ഡനിങ്, ലാന്‍ഡ് സ്‌കേപ്പിങ്, ലോണ്‍ട്രി, അയണിങ് സര്‍വിസ്, മൊബൈല്‍ കാര്‍വാഷ് തുടങ്ങി വീടുകളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ അറ്റകുറ്റപ്പണി-പരിപാലന സേവനങ്ങള്‍ നല്‍കുന്നതാണ് സ്‌കില്‍ അറ്റ് കോള്‍.

താല്‍പര്യമുള്ള മേഖലകള്‍ പരിഗണിച്ച് കുടുംബശ്രീയില്‍ എം പാനല്‍ ചെയ്ത സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, റുഡ്സെറ്റ് എന്നിവിടങ്ങളില്‍ പരിശീലനം നല്‍കിയ ശേഷമാണ് നിയമനം. സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവും മാനസികവുമായ ഉന്നമനം ലക്ഷ്യമിട്ട് സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും തുല്യനീതിയും ഉറപ്പാക്കാന്‍ ഒരുക്കുന്ന സമഗ്രമായ പദ്ധതിയാണ് ഉയരെ.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 20 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തുന്നതോടൊപ്പം സ്ത്രീകളില്‍ സംരംഭകത്വം വളര്‍ത്തുക, ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമാക്കുക, വേതനാധിഷ്ഠിത തൊഴിലുകള്‍ക്ക് മുന്‍ഗണന നല്‍കി സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുക എന്നിവയും ഇതിന്റെ ഭാഗമാണ്. കാമ്പയിന്‍ ഏപ്രില്‍ 30ന് അവസാനിക്കും.

Tags:    
News Summary - Kudumbashree will provide employment to 30,000 women in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.