കുന്നോത്തുപറമ്പ് പഞ്ചായത്ത് ഹാൾ വിവാഹ വേദിയായി

പാനൂർ: കുന്നോത്ത് പറമ്പ് പഞ്ചായത്ത് ഹാൾ വിവാഹത്തിന് വേദിയായി. ലളിത വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ഗ്രാമപഞ്ചായത്ത് പുതിയ ഭരണസമിതിയുടെ നയത്തിന്റെ ഭാഗമായാണ് പഞ്ചായത്ത്ഹാൾ വിവാഹ വേദിയായി മാറിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ.പി. രാമചന്ദ്രൻ വിവാഹത്തിന് കാർമികത്വം വഹിച്ചു. കണ്ണങ്കോട് കേളോത്തന്റവിട ചന്ദ്രനും, വളയം നെല്ലുള്ളതിൽ ഗാനയുമാണ് പഞ്ചായത്ത് ഹാളിൽ വെച്ച് വിവാഹിതരായത്.

ജനപ്രതിനിധികളായ കെ.പി. സമീറ, മുംതാസ് മൊട്ടമ്മൽ, കെ.പി. രാജേഷ്, കെ.സി. ബിന്ദു, ഫെമിനാസ് റഹീം, വി. അനിഷ, കെ.പി. റംല എന്നിവരും വധൂ-വരന്മാരുടെ അടുത്ത ബന്ധുക്കളും ചടങ്ങിന് സാക്ഷിയായി.

Tags:    
News Summary - Kunnothuparamba Panchayat Hall becomes wedding venue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.