സി.എച്ച്​ സെൻറർ പ്രവർത്തനം ശ്ലാഘനീയം -^മന്ത്രി കന്തസാമി

സി.എച്ച് സ​െൻറർ പ്രവർത്തനം ശ്ലാഘനീയം --മന്ത്രി കന്തസാമി മാഹി: മാഹി സി.എച്ച് സ​െൻററി​െൻറ 'രോഗികൾക്ക്‌ ഒരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി രോഗികൾക്ക്‌ വീടുകളിൽ ഓക്സിജൻ നൽകുന്ന മൊബൈൽ ഓക്സിജൻ സിലിണ്ടറുകളുള്ള നാലു യൂനിറ്റുകളുടെ ഉദ്ഘാടനം പുതുച്ചേരി സാമൂഹികക്ഷേമ മന്ത്രി എം. കന്തസാമി നിർവഹിച്ചു. മികച്ച സേവനപ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന സി.എച്ച്‌ സ​െൻററി​െൻറ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് മന്ത്രി പറഞ്ഞു. പ്രസിഡൻറ് എ.വി. യൂസഫ്‌ അധ്യക്ഷത വഹിച്ചു. മാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രൻ മാസ്റ്റർ, മുൻ ആഭ്യന്തരമന്ത്രി ഇ. വത്സരാജ്, അഡ്മിനിസ്ട്രേറ്റർ മാണിക്കദീപൻ, എം.എ. മഹമൂദ്‌, രമേശ്‌ പറമ്പത്ത്‌, പി.കെ. ഹനീഫ, കെ. അലിഹാജി, ടി.ജി. ഇസ്മായിൽ, വി.എം. ഹംസഹാജി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.