മാഹി: ഓണ്‍ലൈന്‍ -മൊബൈല്‍ ഗേറ്റ്വേയായ 'എെൻറ ഗ്രാമം' മൊബൈല്‍ ആപ് അഴിയൂര്‍ പഞ്ചായത്തിൽ തുടക്കമായി. മൊബൈല്‍ ആപ് ഉദ്ഘാടനം സി.കെ. നാണു എം.എല്‍.എ നിർവഹിച്ചു. പഞ്ചായത്ത് അറിയിപ്പുകള്‍, ഭരണസമിതി തീരുമാനങ്ങള്‍, ഗുണഭോക്തൃ ലിസ്റ്റ്, അപേക്ഷാ ഫോറങ്ങള്‍, ബജറ്റ്, വിവരാവകാശ നിയമം തുടങ്ങിയ എല്ലാ കാര്യങ്ങളും ആപ് വഴി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. ഗൂഗിള്‍ പ്ലേസ്റ്റോറിൽനിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. അഴിയൂര്‍ ഗ്രാമപഞ്ചായത്തിെൻറ ഓണ്‍ലൈന്‍ ചാനലായി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ വാർത്തകൾ ഞൊടിയിടെ ജനങ്ങളിൽ എത്തിക്കുന്നതിനും വിദ്യാർഥികള്‍ക്ക് സ്ഥിരം വാര്‍ത്തകൾ വായിക്കുന്നതിനുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. അയ്യൂബ് അധ്യക്ഷത വഹിച്ചു. റീന രയരോത്ത്, എ.ടി. ശ്രീധരൻ, ഉഷ ചാത്തങ്കണ്ടി, സുധ മാളിയേക്കൽ, ജാസ്മിന കല്ലേരി, കെ. അൻവർ ഹാജി, പ്രദീപ് ചോമ്പാല, ഒ. ബാലൻ, പാമ്പള്ളി ബാലകൃഷ്ണൻ, ശാഹുൽ ഹമീദ്, പി.എം. അശോകൻ, കെ. അനന്തൻ, പി. നാണു, കെ.വി. രാജൻ, കെ.പി. പ്രമോദ്, അബ്ദുൽ ലത്തീഫ്, എം. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.