കേളകം: കോലാഞ്ചി- പൊയ്യമല നിവാസികൾ എളുപ്പത്തില്‍ ചുങ്കക്കുന്ന് ടൗണിലേക്കെത്താൻ ഉപയോഗിക്കുന്ന ചുങ്കക്കുന്ന് മേലെ സിറ്റി -. നാലുവര്‍ഷം മുമ്പ് ഒന്നരലക്ഷംരൂപ നാട്ടുകാര്‍ പിരിവെടുത്ത് നിർമിച്ച തൂക്കുപാലത്തിന് മുകളില്‍ പാകിയ മരപ്പലകകള്‍ ദ്രവിച്ചു. പ്രദേശത്തെ 500ഓളം കുടുംബങ്ങളാണ് പാലത്തെ ആശ്രയിക്കുന്നത്. കൂടാതെ കുട്ടികളടക്കം സ്‌കൂളില്‍ പോകുന്നതും പാലംവഴിയാണ്. ആറുമാസം മുമ്പ് പിരിച്ചെടുത്ത 20,000ത്തോളം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും ഇതെല്ലാം പാഴായിപ്പോയ അവസ്ഥയാണ്. ബന്ധപ്പെട്ട അധികാരികള്‍ എത്രയും പെട്ടെന്നുതന്നെ തൂക്കുപാലത്തിെൻറ അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.