മുഖംമൂടി ആക്രമണം: പ്രതികൾ പിടിയിൽ

മുഴപ്പിലങ്ങാട്: കുളം ബസാറിലെ തട്ടുകട വ്യാപാരി അബ്ദുറഹ്മാനെ ആക്രമിച്ച കേസിൽ പ്രതികളായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. മുഴപ്പിലങ്ങാട് മഠം സ്വദേശികളായ എം. ഷിജിൽ (25), ടി.കെ. സലീം (28)എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തു. ജൂൺ 30ന് തട്ടുകടയടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ അബ്ദുറഹ്മാനെ മുഖം മൂടിയണിഞ്ഞ ആറംഗ സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ഇദ്ദേഹം രണ്ടുമാസത്തിലധികം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതികളെ പിടിക്കുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നതായി വ്യാപക പരാതിയുണ്ടായിരുന്നു. സൈബർ സെല്ലി​െൻറ സഹായത്തോടെ ഫോൺകോളുകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. നാലുപേരെകൂടി പിടികൂടാനുണ്ട്. ആക്രമണത്തിന് ക്വട്ടേഷൻ നൽകിയതാണെന്നാണ് നിഗമനം. സംഭവത്തിലെ ഗൂഢാലോചനയും അേന്വഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ഡിവൈ.എസ്.പി പി.പി. സദാനന്ദ​െൻറ നേതൃത്വത്തിൽ എടക്കാട് പ്രിൻസിപ്പൽ എസ്.ഐ മഹേഷ്, എസ്.പിയുടെ ക്രൈം സ്ക്വാഡിൽപെട്ട എ.എസ്.ഐമാരായ രാജീവൻ, മഹിജൻ, യോഗേഷ് തുടങ്ങിയ പൊലീസ് സംഘമാണ് അേന്വഷണത്തിന് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.