തലശ്ശേരി: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പടയൊരുക്കം യാത്രക്ക് മുന്നോടിയായി കെ.പി.സി.സി സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതി സംഘടിപ്പിക്കുന്ന കലാജാഥക്ക് വ്യാഴാഴ്ച വൈകീട്ട് നാലിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് സ്വീകരണം നല്‍കും. ആര്യാടന്‍ ഷൗക്കത്താണ് ജാഥ നയിക്കുന്നത്. നാടന്‍പാട്ട്, തെരുവ്നാടകം എന്നിവ അവതരിപ്പിക്കുമെന്ന് തലശ്ശേരി നിയോജകമണ്ഡലം സംസ്കാര സാഹിതി ചെയര്‍മാന്‍ പ്രഫ. ദാസന്‍ പുത്തലത്ത്, ജനറല്‍ കണ്‍വീനര്‍ കെ.ജി. ഗിരീഷ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.