ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റിന്​ കാത്തിരിക്കുന്നത്​ മണിക്കൂറുകൾ

കണ്ണൂർ സിറ്റി: കണ്ണൂർ ജില്ല ആശുപത്രിയിൽ ഒ.പി ടിക്കറ്റിനായി രോഗികളും ആശ്രിതരും കാത്തിരിക്കേണ്ടിവന്നത് മണിക്കൂറുകളോളം. ജില്ല ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ഒ.പി ടിക്കറ്റിനായുള്ള രോഗികളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടത്. ഒ.പി ടിക്കറ്റ് നൽകുന്ന കൗണ്ടറിലെ സ്ഥിരംജീവനക്കാരെ മാറ്റി താൽക്കാലിക ജീവനക്കാരിയെ നിയമിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് വിവരം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് രോഗികളാണ് ഒ.പി ടിക്കറ്റിനായി കാത്തിരിക്കേണ്ടിവരുന്നത്. ചിലർക്ക് അതിനിടയിൽ ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. ഇതോടെ രോഗികളെ അത്യാഹിതവിഭാഗത്തിൽ െകാണ്ടുപോകാനുള്ള ട്രോളികളും ആൾത്തിരക്കിൽപെട്ടു. രാവിലെ എട്ടു മുതലാണ് ഒ.പി ടിക്കറ്റ് കൊടുത്തുതുടങ്ങുന്നതെങ്കിലും മിക്കദിവസങ്ങളിലും രാവിലെ ആറിന് മുമ്പുതന്നെ ഒ.പി ടിക്കറ്റിനായി രോഗികളെത്തിത്തുടങ്ങും. കൗണ്ടറിൽ മൂന്നു ജീവനക്കാരാണുള്ളത്. ഉച്ചക്കുശേഷം അത് ഒരു ജീവനക്കാരിയായി ചുരുങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.