കണ്ണൂർ: ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ േട്രഡ്സ്മാൻ കാർപെൻററി (കാറ്റഗറി നമ്പർ 532/2015) തസ്തികയിലേക്ക് കെ.പി.എസ്.സി 2016 നവംബർ നാലിന് നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സാധ്യതാപട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിൽ കൃഷിവകുപ്പിൽ വർക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പർ 441/2014) തസ്തികയിലേക്ക് 2016 ഡിസംബർ 19ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ കൂടുതൽപേരെ ഉൾപ്പെടുത്തി കെ.പി.എസ്.സി പ്രസിദ്ധീകരിച്ചു. ഇവ കെ.പി.എസ്.സി വെബ്സൈറ്റിൽ ലഭിക്കും. ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ എച്ച്.എസ്.എ (സോഷ്യൽ സ്റ്റഡീസ് -മലയാളം മീഡിയം) തസ്തികക്കായി പി.എസ്.സി നടത്തിയ പരീക്ഷയുടെ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ല ഇൻഫർമേഷൻ സെൻററിൽ പരിശോധനക്ക് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.