കേളകം: സംസ്ഥാന അഡീഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ രാജൻ സൈഗാൾ ആറളം വന്യജീവിസങ്കേതം സന്ദർശിച്ചു. ---------കോട്ടിൽ അഞ്ചുമാസം മുമ്പ് തളച്ച ചില്ലിക്കൊമ്പനെയും പുതുതായി നിർമിച്ച വളയഞ്ചാൽ -അടക്കാത്തോട് ആനമതിലും സന്ദർശിച്ചു. കഴിഞ്ഞ മേയിൽ ആറളം ഫാമിൽനിന്ന് പിടികൂടി കൂട്ടിലടച്ച ചുള്ളിക്കൊമ്പനെ തമിഴ്നാട്ടിൽനിന്ന് കുങ്കിയാനകളെ എത്തിച്ച് മുത്തങ്ങയിലേക്ക് നീക്കാൻ ആറളം വനപാലകർക്ക് നിർദേശം നൽകി. വനാതിർത്തികളിൽ പട്രോളിങ് ശക്തമാക്കാനും കാട്ടാനകൾ ഉൾപ്പെടെ വന്യജീവികൾ ജനവാസകേന്ദ്രങ്ങളിൽ കടക്കാതിരിക്കാൻ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകി. --
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.