ഉളിക്കൽ: ഇരിക്കൂർ ഉപജില്ല ശാസ്ത്രോത്സവത്തിൽ ഉളിക്കൽ വയത്തൂർ യു.പി സ്കൂളിന് ചരിത്രനേട്ടം സമ്മാനിച്ച വിദ്യാർഥികൾക്ക് . ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ ഉളിക്കൽ ടൗൺ ചുറ്റി ആഹ്ലാദപ്രകടനം നടത്തി. മാനേജർ ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് അനുമോദനയോഗം ഉദ്ഘാടനംചെയ്തു. അഹമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ടി.ജെ. ജോർജ്, ഗീത സെബാസ്റ്റ്യൻ, ആർ. സുജി, നിഷ ദിലീപ്, ഒ.എസ്. ലിസി, സി.ജെ. മോളി, ബിബിൻ മാത്യു, ജോണിക്കുട്ടി ജോസഫ്, പ്രസ്റ്റിൻ തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.