കണ്ണൂർ: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ടൂറിങ് ടാക്കിസ് തുടങ്ങി. കണ്ണൂർ ടൗൺസ്ക്വയറിൽ സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനംചെയ്തു. ചലച്ചിത്ര അക്കാദമി, ലൈബ്രറി കൗൺസിൽ, ഇൻഫർമേഷൻ വകുപ്പ്, ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവ സംഘടിപ്പിക്കുന്ന നവോത്ഥാന ചലച്ചിത്രമേളയും ടൗൺസ്ക്വയറിൽ ആരംഭിച്ചു. നവോത്ഥാന ചലച്ചിത്രമേള അഞ്ച് വരെ ടൗൺസ്ക്വയറിൽ തുടരും. ടൂറിങ് ടാക്കീസ് 10 മുതൽ പര്യടനം ആരംഭിക്കും. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് കണ്ണൂർ കേന്ദ്രത്തിൽനിന്ന് പര്യടനം നടത്തുക. ജില്ല ലൈബ്രറി കെട്ടിടത്തിലാണ് ചലച്ചിത്ര അക്കാദമി ഓഫിസ് പ്രവർത്തിക്കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാനതല സർഗോത്സവത്തിൽ പങ്കെടുത്തവർക്കുള്ള ഉപഹാരവും പ്രിയനന്ദനൻ നൽകി. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ, ഡി.ടി.പി.സി സെക്രട്ടറി ജിതീഷ് ജോസ്, ലൈബ്രറി കൗൺസിൽ ജില്ല വൈസ് പ്രസിഡൻറ് എം. മോഹനൻ, സംവിധായകൻ ടി. ദീപേഷ്, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യയുടെ റീജനൽ അംഗം സി. മോഹനൻ എന്നിവർ സംസാരിച്ചു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറിയും ചലച്ചിത്ര അക്കാദമി റീജനൽ കോഒാഡിനേറ്ററുമായ പി.കെ. ബൈജു സ്വാഗതവും പുരോഗമന കലാസാഹിത്യ സംഘം ജില്ല സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ എം.കെ. മനോഹരൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.