ധർമശാല: ജില്ല സ്കൂൾ നീന്തൽ മത്സരം മാങ്ങാട്ടുപറമ്പില്‍ സമാപിച്ചു. കോഴിച്ചാൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ 192 പോയൻറ് നേടി ഓവറോൾ ചാമ്പ്യന്മാരായി. 64 പോയൻറ് നേടി സെൻറ് തോമസ് മണിക്കടവ് രണ്ടാംസ്ഥാനവും 42 പോയൻറ് നേടി മട്ടന്നൂർ ഹയർ സെക്കൻഡറി മൂന്നാംസ്ഥാനവും നേടി. ഉപജില്ല അടിസ്ഥാനത്തിൽ 203 പോയൻറ് നേടി പയ്യന്നൂർ ഒന്നാം സ്ഥാനവും 202 പോയേൻറാടെ ഇരിക്കൂർ രണ്ടാം സ്ഥാനവും 64 പോയേൻറാടെ തലശ്ശേരി നോർത്ത് മൂന്നാം സ്ഥാനവും നേടി. 14 വയസ്സിന് താഴെയുള്ള സബ് ജൂനിയർ, 17 വയസ്സിന് താഴെയുള്ള ജൂനിയർ, 19 വയസ്സിന് താഴെയുള്ള സീനിയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിരുന്നു മത്സരം. പെൺകുട്ടികളുടെ വിഭാഗത്തിൽ പയ്യന്നൂർ ഒന്നാം സ്ഥാനവും ഇരിക്കൂർ രണ്ടാം സ്ഥാനവും തലശ്ശേരി നോർത്ത് മൂന്നാം സ്ഥാനവും നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ഇരിക്കൂർ ഒന്നാം സ്ഥാനവും പയ്യന്നൂർ രണ്ടാം സ്ഥാനവും തളിപ്പറമ്പ് നോർത്ത് മൂന്നാം സ്ഥാനവും നേടി. സംസ്ഥാനതല മത്സരം നവംബർ 10 മുതൽ 13 വരെ തൃശൂരിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.