ജൈവവളം നിർമാണ യൂനിറ്റ് തുറന്നു

പെരിങ്ങോം: പെരിങ്ങോം വയക്കര പഞ്ചായത്തിലെ അരവഞ്ചാല്‍ പൊതുശ്മശാനത്തിന് സമീപം നിർമിച്ച ജൈവവളം നിർമാണ യൂനിറ്റ് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലന്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. നളിനി അധ്യക്ഷതവഹിച്ചു. അസി. എൻജിനീയര്‍ എം.ടി. ഗണേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് പി. പ്രകാശൻ, സ്ഥിരംസമിതി ചെയര്‍മാന്മാരായ എം. ജനാര്‍ദനൻ, പഞ്ചായത്തംഗങ്ങളായ കെ.വി. മോഹനൻ, പി.എസ്. റഫീഖ്, കെ. രുഗ്മിണി, മുന്‍ പ്രസിഡൻറ് പി.വി. തമ്പാൻ, സി.ഡി.എസ് ചെയര്‍പേഴ്‌സൻ ഫാത്തിമ ബീവി, സെക്രട്ടറി എം.ടി. ഗോപി, രമേശന്‍ പേരൂല്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.