തളിപ്പറമ്പ്: ദേശീയപാത ബൈപാസ് റോഡിെൻറ പേരിൽ കുടിയൊഴിക്കപ്പെടുന്ന കുടുംബങ്ങൾക്ക് പിന്തുണയുമായി വെൽഫെയർ പാർട്ടി ജില്ല നേതാക്കൾ. ഇരകളുടെ വാദങ്ങൾ കേൾക്കാനോ അവർക്ക് ലഭ്യമാക്കുമെന്ന് പറയുന്ന നഷ്ടപരിഹാരങ്ങളെക്കുറിച്ച് വ്യക്തത നൽകാനോ അധികൃതർ തയാറാവാത്തത് കടുത്ത ധിക്കാരവും ജനവഞ്ചനയുമാണന്ന് നേതാക്കൾ പറഞ്ഞു. 30 മീറ്റർ വീതിയിൽ ദേശീയപാത ആറുവരിയായി വികസിപ്പിക്കാൻ സൗകര്യങ്ങളുണ്ടായിരിക്കെ ബൈപാസിെൻറ പേരിൽ കുടിയൊഴിപ്പിക്കുന്നതിനുപിന്നിലെ ഗൂഢാലോചന മനസ്സിലാവുന്നില്ലെന്ന് സമരക്കാർ പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ല വൈസ് പ്രസിഡൻറ് സൈനുദ്ദീൻ കരിവെള്ളൂർ, ജില്ല സെക്രട്ടറി സി. മുഹമ്മദ് ഇംതിയാസ്, ജില്ല സമരവിഭാഗം കൺവീനർ സി.കെ. മുനവ്വിർ, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ മാടായി, ജില്ല നേതാക്കളായ അൻസാർ ഉളിയിൽ, കെ.പി. മശൂദ്, മണ്ഡലം നേതാക്കളായ സി. അഷ്റഫ്, സി.എച്ച്. മിഫ്താഫ്, പി.പി. അബ്ദുസമദ്, സൗദ ഹനീഫ് എന്നിവർ നേതാക്കളെ അനുഗമിച്ചു. കുപ്പം കുടിയിറക്കുവിരുദ്ധ സമിതി ഭാരവാഹികളായ കെ.കെ. ഖാലിദ്, കെ.പി. ഇബ്രാഹീം, പഞ്ചായത്തംഗം ഇബ്രാഹീം, അഹമ്മദ്, അബ്ദുല്ല, ശംസു, അഷ്റഫ്, ആരിഫ, കുഞ്ഞാമിന തുടങ്ങിയവർ ചേർന്ന് നേതാക്കളെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.