കേരളപ്പിറവി ആഘോഷം

പേരാവൂര്‍: പേരാവൂര്‍ സ​െൻറ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരളപ്പിറവിയുടെ ഭാഗമായി നാട്ടുത്സവം, നാട്ടുപോഷണം, നാട്ടുരുചി, നാടന്‍പൂക്കള്‍ എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. ജില്ല പഞ്ചായത്തംഗം വി.കെ. സുരേഷ്ബാബു ഉദ്ഘാടനംചെയ്തു. ഫാ. തോമസ് കൊച്ചുകരോട്ടി​െൻറ അധ്യക്ഷതവഹിച്ചു. ഒ. മാത്യു, ടോമി കളപ്പറമ്പത്ത്, പി.ആർ. രേഷ്മ, സിബി സെബാസ്റ്റ്യൻ, നീനു പി. ഷാജി, കീര്‍ത്തന ഷാജി എന്നിവര്‍ സംസാരിച്ചു. വിജയവാഡയില്‍ നടന്ന നാഷനല്‍ ആര്‍ച്ചറിയില്‍ വെള്ളിമെഡല്‍ നേടിയ വി. സോനുവിനെയും മത്സരത്തില്‍ പങ്കെടുത്ത അഭിനവ് പി.എസിനെയും അഷിത എസ്. പ്രദീപിനെയും ആദരിച്ചു. തുണ്ടിയില്‍ സ​െൻറ് ജോണ്‍സ് യു.പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും എഴുത്തുകാരനുമായ ഇ. സുധാകരന്‍ ഉദ്ഘാടനംചെയ്തു. ജസ്റ്റിന്‍ റാത്തപ്പള്ളിയില്‍ അധ്യക്ഷതവഹിച്ചു. സി.എം. തങ്കം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.