കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെൻററിൽനിന്നും ഡിസ്ചാർജ് വാങ്ങി നാട്ടിലേക്ക് തിരിച്ച നീലേശ്വരം സ്വദേശി കണ്ണൂർ ജില്ല ആശുപത്രിയിൽവെച്ച് മരിച്ചു. നീലേശ്വരം പേരോൽ വാണിയംവയൽ ബാലകൃഷ്ണെൻറ മകൻ സി.ബാബു (45) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് മലബാർ കാൻസർ സെൻററിൽനിന്നും നീലേശ്വരത്തേക്കുള്ള ട്രെയിൻ യാത്രയിൽ അസ്വസ്ഥതയും ഛർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ജില്ല ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രാത്രി ഏഴരയോടെ ജില്ല ആശുപത്രിയിൽനിന്നും മൃതദേഹം സ്വദേശമായ നീലേശ്വരത്തേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.