പാപ്പിനി​േശ്ശരി അടിപ്പാത നിർമാണം ഇഴയുന്നു ജനം ഇന്നും റെയില്‍ മുറിച്ചുകടക്കുന്നു

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി റെയിൽവേ മേൽപാലം പ്രവൃത്തിയുടെ ഭാഗമായി പ്രദേശവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരം കാണാൻ അധികൃതർ ഒരുക്കിയ അടിപ്പാത ഇനിയും ലക്ഷ്യം കണ്ടില്ല. റെയിൽവേ ഗേറ്റ് സ്ഥിരമായി അടച്ചിടുേമ്പാഴുണ്ടാകുന്ന യാത്രാപ്രശ്നം പരിഹരിക്കാൻ നടത്തിയ പ്രക്ഷോഭത്തി​െൻറ ഭാഗമായാണ് അടിപ്പാതയുടെ നിര്‍മാണം ആരംഭിച്ചത്. ഗേറ്റ് പൂർണമായും അടച്ചിട്ട് രണ്ടരവർഷം കഴിഞ്ഞിട്ടും അടിപ്പാത നിർമാണം പൂർത്തിയാക്കാനായില്ല. ഈ വർഷം മേയ് മാസത്തോടെ അടിപ്പാത റെയിൽവേ ലൈനിനടിയിലൂടെ തള്ളിക്കയറ്റി സ്ഥാപിച്ചെങ്കിലും തുടർനടപടി എങ്ങുമെത്തിയില്ല. മഴയിൽ അടിപ്പാത പൂർണമായും വെള്ളത്തിലായി. പാളത്തി​െൻറ കിഴക്കുഭാഗത്തെ പ്രവൃത്തിയും നടന്നിട്ടില്ല. ഈ പ്രദേശം റെയിൽവേയുടെ അധീനതയിലുള്ളതാണെന്നും എന്നാൽ, പ്രവൃത്തി നടത്താൻ അനുമതി ലഭിക്കാത്തതാണ് പ്രശ്നമെന്നും കരാറുകാർ പറയുന്നു. പൈപ്പുകൾ സ്ഥാപിച്ച് ഓവുചാൽ നിർമിക്കാൻ അനുമതി നൽകിയതായി കെ.എസ്.ടി.പി അധികൃതരും വ്യക്തമാക്കി. അടിപ്പാതയിലേക്ക് പോകുന്ന റോഡ് അരമീറ്ററിലധികം ആഴത്തിൽ മണ്ണ് നീക്കി കല്ലിട്ടുറപ്പിച്ചതിനുശേഷം മാത്രമേ 20ഒാളം ഇഞ്ച് കനത്തില്‍ കോൺക്രീറ്റ് നടത്താൻ കഴിയുകയുള്ളൂ. കൂടാതെ ഇതോടൊപ്പം സര്‍വിസ് റോഡുകളുടെ പ്രവൃത്തിയും പൂർത്തിയാക്കാനുണ്ട്. അധികൃതരുടെ കടുത്ത അനാസ്ഥയാണ് പ്രവൃത്തി ഇഴയാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.