പയ്യന്നൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫ് 'പടയൊരുക്ക'ത്തിന് വ്യാഴാഴ്ച പയ്യന്നൂരിൽ സ്വീകരണം നൽകും. കാസർകോട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി വൈകീട്ട് നാലോടെ പയ്യന്നൂരിലെത്തുന്ന ജാഥയെ ജില്ല അതിർത്തിയായ ഒളവറ പാലത്തിനു സമീപത്ത് ജില്ല നേതാക്കൾ സ്വീകരിക്കും. തുടർന്ന് പയ്യന്നൂർ ബി.കെ.എം ജങ്ഷനിൽ യു.ഡി.എഫ് പ്രവർത്തകർ സ്വീകരിച്ച് ഗാന്ധി പാർക്കിലേക്ക് തുറന്ന വാഹനത്തിൽ ആനയിക്കും. ജാഥയുടെ വരവറിയിച്ച് പയ്യന്നൂർ നഗരസഭ പരിധിയിൽ യു.ഡി.വൈ.എഫ് പ്രവർത്തകർ ബൈക്ക് റാലി നടത്തി. പയ്യന്നൂർ ടൗണിൽ വിളംബര ജാഥയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.