സംസ്​കാര സാഹിതി കലാജാഥ

തളിപ്പറമ്പ്: ഫാഷിസത്തിനെതിരെ സാംസ്കാരിക പ്രതിരോധം എന്ന മുദ്രാവാക്യമുയർത്തി സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന കലാജാഥക്ക് തളിപ്പറമ്പിൽ സ്വീകരണം നൽകി. സംസ്കാരിക സായാഹ്നം തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. പി.വി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ചെയർമാൻ സി.വി. സോമനാഥൻ വിശദീകരണ പ്രസംഗം നടത്തി. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി, രജനി രമാനന്ദ്, നൗഷാദ് ബ്ലാത്തൂർ, ടി. ജനാർദനൻ, ഇ.ടി.രാജീവൻ, രാജീവൻ കപ്പച്ചേരി, മനോജ് കൂവേരി, കല്ലിങ്കീൽ പത്മനാഭൻ, എം.പ്രദീപ്കുമാർ, എൻ.വി.പ്രദീപ് കുമാർ, സുരേഷ് കൂത്തുപറമ്പ്, പി.സി.രാമകൃഷ്ണൻ, രാധാകൃഷ്ണൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലം ജനറൽ കൺവീനർ റിയാസ് കെ.എം.ആർ സ്വാഗതവും വൈസ് ചെയർമാൻ ഇ.വിജയൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.