ഇന്ദിര ജന്മശതാബ്​ദി ആഘോഷം

ഇരിട്ടി: വിലക്കയറ്റത്താൽ ജനം പൊറുതിമുട്ടുമ്പോൾ ഒരു നടപടിയും സ്വീകരിക്കാതെ മുഖ്യമന്ത്രി കവലപ്രസംഗം നടത്തുക മാത്രമാണ് ചെയ്യുന്നതെന്ന് എ.ഐ.സി.സി അംഗം രാജ്മോഹൻ ഉണ്ണിത്താൻ. ഇന്ദിരഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കുന്നോത്ത് കോൺഗ്രസ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സർക്കാർ തുടരുന്നത്. കുടുംബസംഗമത്തിൽ ബൂത്ത് പ്രസിഡൻറ് സജീവൻ കളപുരയ്ക്കൽ അധ്യക്ഷത വഹിച്ചു. അഡ്വ.സണ്ണി ജോസഫ് എം.എൽ.എ, അഡ്വ. സജീവ് ജോസഫ്, ചന്ദ്രൻ തില്ലങ്കേരി, പി.കെ. ജനാർദനൻ, തോമസ് വർഗീസ്, ഷൈജൻ ജേക്കബ്, മൂര്യൻ രവീന്ദ്രൻ, പി.സി. പോക്കർ, വത്സല ചാത്തോത്ത്, അനിത ജാനിഖാൻ, സുജ ചന്ദ്രൻ, ജയപ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.