കേളകം: കാഞ്ഞിരപ്പുഴയുടെ ഇരുവശങ്ങളും സ്വകാര്യ വ്യക്തികൾ കൈയേറിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് വി.ഡി. ബിേൻറാ, ബാലൻ പാറയ്ക്കാട്ട് എന്നിവർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൈയേറിയ ഭാഗം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. എന്നാൽ, പരാതി കൊടുത്തിട്ടും ഒരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. ഈ സാഹചര്യത്തിൽ നവംബർ മൂന്നിന് രാവിലെ നിടുംപുറംചാൽ പാലത്തിൽവെച്ച് സിനിമ സീരിയൽ നടിമാരെ പങ്കെടുപ്പിച്ച് പുഴയെ അറിയാൻ പരിപാടി സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.