'മുൻകൂർ ചികിത്സ സ്​തനാർബുദ മരണങ്ങൾ കുറക്കും' കാൻസർ കെയർ വാരാചരണം സമാപിച്ചു

കണ്ണൂർ: സ്തനാർബുദം നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ മരണനിരക്ക് കുറക്കാമെന്ന് അമേരിക്കയിലെ സ്തനാർബുദ രോഗ വിദഗ്ധൻ ഡോ. ജെയിം എബ്രഹാം. മലബാർ കാൻസർ കെയർ സൊസൈറ്റി(എം.സി.സി.എസ്)യുടെ ആഭിമുഖ്യത്തിൽ നടന്ന സമഗ്ര സ്തനാർബുദ നിയന്ത്രണ ബോധവത്കരണ വാരാചരണത്തി​െൻറ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമ്പത്തികശേഷി മെച്ചപ്പെട്ട സമൂഹത്തിലുണ്ടാകുന്ന പ്രധാനരോഗമായ അർബുദം ഇന്ന് ഇന്ത്യയിൽ വർധിച്ചുവരുകയാണെന്നും ഭക്ഷണ സംസ്കാരത്തിലും ദിനചര്യയിലും വന്ന മാറ്റങ്ങളും വ്യായാമത്തി​െൻറ അഭാവവുമാണ് ഇതിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സൊസൈറ്റി പ്രസിഡൻറ് ഡി. കൃഷ്ണനാഥ പൈ അധ്യക്ഷത വഹിച്ചു. ബ്രസ്റ്റ് കാൻസർ ബ്രിഗേഡ് മെഡിക്കൽ ഡയറക്ടർ ഡോ. സുചിത്ര സുധീർ, എം.സി.സി.എസ് വൈസ് പ്രസിഡൻറ് ഡോ. ബി.വി. ഭട്ട് എന്നിവർ സംസാരിച്ചു. സൊസൈറ്റി മെഡിക്കൽ ഡയറക്ടർ ഡോ. വി.സി. രവീന്ദ്രൻ സ്വാഗതവും ടി.എം.ദീലീപ് കുമാർ നന്ദിയും പറഞ്ഞു. വാരാചരണത്തി​െൻറ സമാപനം കുറിച്ച് 12 കേന്ദ്രങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും എൻ.എസ്.എസ് യൂനിറ്റുകളുടെയും പങ്കാളിത്തത്തോടെ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. പഴശ്ശിരാജ എൻ.എസ്.എസ് കോളജിലെ വിദ്യാർഥികൾ മട്ടന്നൂർ ബസ്സ്റ്റാൻഡിലും തലശ്ശേരി കോളജ് ഓഫ് എൻജിനീയറിങ്ങിലെ വിദ്യാർഥികൾ മാഹി ടൗണിലും തലശ്ശേരി ഗവ. ബ്രണ്ണൻ ബി.എഡ് കോളജിലെ വിദ്യാർഥികൾ തലശ്ശേരി ബസ്സ്റ്റാൻഡ് പരിസരത്തും കെ.എം.എം ഗവ. വിമൻസ് കോളജിലെ വിദ്യാർഥികൾ കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് പരിസരത്തും കല്യാശ്ശേരി ജി.വി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂനിറ്റിലെ വിദ്യാർഥികൾ കല്യാശ്ശേരി ടൗണിലും ഫ്ലാഷ് മോബ് നടത്തി. സർ സയ്യിദ് കോളജ് വിദ്യാർഥികൾ തളിപ്പറമ്പിലും പയ്യന്നൂർ കോളജിലെ വിദ്യാർഥികൾ പയ്യന്നൂർ പഴയ ബസ്സ്റ്റാൻഡ്, പിലാത്തറ ബസ്സ്റ്റാൻഡ്, എടാട്ട് എന്നിവിടങ്ങളിലും കോറോം ഗവ. റസിഡൻഷ്യൽ വിമെൻസ് പോളിടെക്നിക് കോളജിലെ വിദ്യാർഥികൾ കരിവെള്ളൂരിലും പെരുമ്പ ടൗണിലും റാണിജെയ് എച്ച്.എസ്.എസ് കൂത്തുപറമ്പിലെ വിദ്യാർഥികൾ ലയൺസ് ക്ലബുമായി ചേർന്ന് മാറോളിഘട്ടിലും ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.