കലാലയരാഷ്​ട്രീയം: എസ്​.എഫ്​.​െഎ സത്യഗ്രഹം നടത്തി

കണ്ണൂർ: നിരോധനങ്ങൾക്കാവില്ല കലാലയങ്ങളെ തോൽപിക്കാൻ എന്ന സന്ദേശമുയർത്തി എസ്.എഫ്.െഎ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺസ്ക്വയറിൽ സത്യഗ്രഹം നടത്തി. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാലയങ്ങളിൽ സംഘടനാസ്വാതന്ത്ര്യം നിഷേധിച്ച ൈഹകോടതിയുടെ ഇടക്കാലവിധി ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കലാലയങ്ങളിൽ സംഘടന ഉണ്ടാക്കാനും പ്രവർത്തിക്കാനുമുള്ള മൗലികമായ അവകാശത്തെ ഒരു കോടതിക്കും തടയാനാവില്ലെന്നും രാജേഷ് പറഞ്ഞു. ജില്ല പ്രസിഡൻറ് പി.എം. അഖിൽ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനായ അഭിലാഷ് മോഹനൻ, സിനിമാതാരങ്ങളായ സന്തോഷ് കീഴാറ്റൂർ, സുബീഷ് സുധി, എസ്.എഫ്.െഎ നേതാക്കളായ മുഹമ്മദ് സിറാജ്, ലിേൻറാ ജോസഫ്, പി. ഷിജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.