കാസർകോട്​^കോഴിക്കോട്​ കെ.എസ്​.ആർ.ടി.സി എ.സി ലോ ഫ്ലോർ സർവിസ്​ തുടങ്ങി

കാസർകോട്-കോഴിക്കോട് കെ.എസ്.ആർ.ടി.സി എ.സി ലോ ഫ്ലോർ സർവിസ് തുടങ്ങി കണ്ണൂർ: കാസർകോട്-കോഴിക്കോട് റൂട്ടിൽ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ എ.സി വോൾവോ സർവിസ് ആരംഭിച്ചു. രാവിലെ 7.30ന് കോഴിക്കോട് ഡിപ്പോയിൽനിന്ന് പുറപ്പെടുന്ന വോൾവോ 9.45നാണ് കണ്ണൂരിലെത്തുക. നേരത്തേ ഇതേ റൂട്ടിൽ എ.സി ബസ് സർവിസ് നടത്തിയിരുന്നെങ്കിലും പിന്നീട് പിൻവലിക്കുകയായിരുന്നു. ഇൗ സർവിസാണ് പുനഃസ്ഥാപിച്ചത്. തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗോഫ് നിർവഹിച്ചു. കോർപറേഷൻ മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ. ബീന, രാഷ്ട്രീയകക്ഷി പ്രതിനിധികളായ കെ.പി. സുധാകരൻ, കെ. സുരേന്ദ്രൻ, സി.പി. ഷൈജൻ, ഹമീദ് ഇരിണാവ്, ജി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. കണ്ണൂർ ഡിപ്പോ കൺട്രോളിങ് ഇൻസ്പെക്ടർ സജിത്ത് സദാനന്ദൻ സ്വാഗതവും ജില്ല ട്രാൻസ്പോർട്ട് ഒാഫിസർ കെ. പ്രദീപ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.