കോഴിക്കോട്-^കാസർകോട്ട്​ റൂട്ടിൽ ഇനി രാജകീയയാത്ര; ലോ ഫ്ലോർ എ.സി ബസ്​ ഒാട്ടം തുടങ്ങി

കോഴിക്കോട്--കാസർകോട്ട് റൂട്ടിൽ ഇനി രാജകീയയാത്ര; ലോ ഫ്ലോർ എ.സി ബസ് ഒാട്ടം തുടങ്ങി കണ്ണൂർ: കോഴിക്കോട്-കാസർകോട്ട് റൂട്ടിൽ കെ.എസ്.ആർ.ടി.സി വേൾവോ ലോ ഫ്ലോർ എ.സി ബസ് ഒാട്ടംതുടങ്ങി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഫ്ലാഗ് ഓഫ് ചെയ്തു. മേയർ ഇ.പി. ലത അധ്യക്ഷത വഹിച്ചു. കൗൺസിലർ ഇ. ബീന, കെ.പി. സുധാകരൻ, സി.പി. ഷൈജൻ, കെ. ബാലകൃഷ്ണൻ, ഹമീദ് ഇരിണാവ്, ജി. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ബസ് രാവിലെ 7.30ന് കോഴിക്കോട്ടുനിന്ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്ക് കാസർകോട്ട് എത്തും. തിരിച്ച് 2.30ന് കാസർകോട് നിന്നും ആരംഭിച്ച് രാത്രി എട്ടിന് കോഴിക്കോട് എത്തും. കെ.എസ്.ആർ.ടി.സി കൺേട്രാളിങ് ഓഫിസർ സജിത്ത് സ്വാഗതവും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ കെ. പ്രദീപ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.