ജനകീയസമരങ്ങളെ അടിച്ചമർത്തുന്നു -സോളിഡാരിറ്റി കണ്ണൂർ: ജനകീയസമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള പിണറായിസർക്കാറിെൻറ ശ്രമം അപലപനീയമെന്ന് സോളിഡാരിറ്റി ജില്ല പ്രസിഡൻറ് കെ.കെ. ഫിറോസ്. പ്രതിപക്ഷത്ത് ഉള്ളപ്പോൾ സി.പി.എം പഞ്ചായത്ത് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ ഗെയിൽവിരുദ്ധ സമരരംഗത്ത് ഇറങ്ങിയിരുന്നു. എന്നാൽ, ഇന്ന് സമര സഖാക്കളെ അറസ്റ്റ് ചെയ്യുകയാണ്. ഇത്തരത്തിലുള്ള ജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോയാൽ ശക്തമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സോളിഡാരിറ്റി ജില്ല സെക്രേട്ടറിയറ്റ് യോഗത്തിൽ പി.എം. ശെറോസ്, എം.ബി.എം. ഫൈസൽ, അസ്കർ തലശ്ശേരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.