ഇരിണാവ് റോഡ് ജങ്ഷനിൽ ഓട്ടോസ്​റ്റാൻഡും പൊതുശുചിമുറിയും സ്ഥാപിക്കണം

ഇരിണാവ്: ഇരിണാവ് റോഡ് ജങ്ഷനിൽ ഓട്ടോ സ്റ്റാൻഡും പൊതുശുചിമുറിയും സ്ഥാപിക്കണമെന്ന് സി.പി.എം ഇരിണാവ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ഇരിണാവ് ഹിന്ദു എ.എൽ.പി സ്കൂളിൽ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. പി. കണ്ണൻ, കെ. സുജാത, കെ.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സി. നാരായണൻ പതാക ഉയർത്തി. പി.പി. കുഞ്ഞിക്കണ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.പി. ദിവ്യ, ടി. ചന്ദ്രൻ, പി. ഗോവിന്ദൻ, പി.കെ. സത്യൻ, പി.പി. ഷാജിർ എന്നിവർ സംസാരിച്ചു. പി.പി. കുഞ്ഞിക്കണ്ണൻ സെക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കച്ചേരിത്തറ കേന്ദ്രീകരിച്ച് പ്രകടനവും ചുവപ്പ് വളൻറിയർ മാർച്ചും നടത്തി. ഇരിണാവ് റോഡ് ജങ്ഷനിൽ ചേർന്ന പൊതുസമ്മേളനം അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു. പി. ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ടി. ചന്ദ്രൻ സംസാരിച്ചു. പി.പി. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.