അഞ്ചരക്കണ്ടി: മോഷണംപോയെന്ന് കരുതിയ സ്വർണാഭരണം കണ്ടെത്തി. ഇതേ വീട്ടിലെ മറ്റൊരു അലമാരയിൽനിന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ ആഭരണം കണ്ടെത്തിയത്. വെണ്മണൽ കുഞ്ഞമ്മടക്കണ്ടി ഹംസൂട്ടിയുടെ വീട്ടിൽനിന്നാണ് 22 പവൻ ആഭരണം മോഷണംപോയതായി കൂത്തുപറമ്പ് പൊലീസിൽ പരാതി ലഭിച്ചത്. ഇതേ തുടർന്ന് സി.ഐ, എസ്.ഐ എന്നിവർ തിങ്കളാഴ്ച വീട്ടിലെത്തി ഏറെനേരം പരിശോധന നടത്തി. ചൊവ്വാഴ്ച ഉച്ചക്ക് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പൊലീസ് കൂടുതൽ പരിശോധന നടത്തവെയാണ് അലമാരയിൽനിന്ന് ആഭരണം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.