പാപ്പിനിശ്ശേരി: കല്യാശ്ശേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റിെൻറ നേതൃത്വത്തിൽ രാഷ്ട്രീയ ഏകതാ ദിവസ് ആചരണത്തിെൻറ ഭാഗമായി കൂട്ടയോട്ടം നടത്തി. സർദാർ വല്ലഭ്ഭായ് പട്ടേലിെൻറ ജന്മദിനത്തിൽ രാജ്യത്തിെൻറ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുകയെന്ന സന്ദേശവുമായാണ് പരിപാടി. കല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഓമന കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. സജീവൻ, പ്രിൻസിപ്പൽ കെ.സി. സിജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.പി. റഹീം, പി. ആസിഫ്, പി. റീജാകുമാരി, കെ. റാണി, കെ. സായന്ത് എന്നിവർ കൂട്ടയോട്ടത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.