കല്യാശ്ശേരി: ചെക്കിക്കുണ്ടിൽ നിർമാണം പൂർത്തിയായ കുടുംബശ്രീ അപ്പാരൽ പാർക്ക് തുറന്നുനൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.എം കല്യാശ്ശേരി വെസ്റ്റ് ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ചെക്കിക്കുണ്ട് ആംസ്റ്റക് കോളജിൽ വയക്കാടി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന അംഗം എം. ഭാസ്കരൻ പതാക ഉയർത്തി. പ്രവർത്തന റിപ്പോർട്ട് ലോക്കൽ സെക്രട്ടറി ഇ. മോഹനൻ അവതരിപ്പിച്ചു. ബിജു കണ്ടക്കൈ, കെ. നാരായണൻ, കെ. ശാന്ത, കെ.വി. ബാലൻ, ടി.ടി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഇ. മോഹനൻ സെക്രട്ടറിയായി 13 അംഗ ലോക്കൽ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കല്യാശ്ശേരി സെൻട്രൽ ഓയിൽ മിൽ കേന്ദ്രീകരിച്ച് ചുവപ്പ് വളൻറിയർ മാർച്ചും പ്രകടനവും നടത്തി. പാറക്കടിൽ ചേർന്ന പൊതുസമ്മേളനം ബിജു കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. കെ. നാരായണൻ, കെ. ശാന്ത എന്നിവർ സംസാരിച്ചു. ഇ. മോഹനൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.