ഇൻസ്​ട്രക്ടർമാരുടെ ഒഴിവ്

കണ്ണൂർ: പട്ടികജാതി വികസനവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലെ 23 ഐ.ടി.ഐകളിൽ എംപ്ലോയബിലിറ്റി സ്കിൽസ് എന്ന വിഷയം പഠിപ്പിക്കാൻ ഒരുമാസത്തേക്ക് ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ വ്യാഴാഴ്ച രാവിലെ 11ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ െട്രയിനിങ് ഇൻസ്പെക്ടർ ഓഫിസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. യോഗ്യത: രണ്ടുവർഷത്തെ പ്രവൃത്തിപരിചയത്തോടുകൂടി എം.ബി.എ അല്ലെങ്കിൽ, ബി.ബി.എ അല്ലെങ്കിൽ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയത്തോടുകൂടി സോഷ്യോളജി/സോഷ്യൽ വെൽഫെയർ/ഇക്കണോമിക്സ് എന്നിവയിൽ ബിരുദവും ഡി.ജി.ഇ.ടി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ എംപ്ലോയബിലിറ്റി സ്കിൽസ് രണ്ടുവർഷം പഠിപ്പിച്ച പ്രവൃത്തി പരിചയവും ഡിപ്ലോമയും കമ്പ്യൂട്ടർപരിജ്ഞാനവും. വേതനം: 10,000 രൂപ. ഫോൺ: 0495 2371451.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.