തലശ്ശേരി: ആര്‍.എം.എസ്.എയുടെ സാമ്പത്തികസഹായത്തോടെ സംസ്ഥാന വിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന ശ്രദ്ധ പദ്ധതി തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയർ സെക്കൻഡറി സ്കൂളില്‍ പി.ടി.എ പ്രസിഡൻറ് നവാസ് മേത്തര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ കെ. രമേശന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ഉച്ചുമ്മൽ ശശി, എൻ. സിറാജുദ്ദീൻ എന്നിവർ സംബന്ധിച്ചു. സ്റ്റാഫ് സെക്രട്ടറി വി. പ്രസാദന്‍ സ്വാഗതവും എ.വി. സുധ നന്ദിയും പറഞ്ഞു. പൊതുവിദ്യാലയങ്ങളിൽ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ പഠന പിന്നാക്കാവസ്ഥ കണ്ടെത്തി പരിഹരിക്കുന്ന പദ്ധതിയാണ് ശ്രദ്ധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.