മാഹിയിൽ ഹർത്താൽ പൂർണം

മാഹി: തീരദേശത്തെ സംഘർഷത്തി​െൻറ ഭാഗമായി നടന്ന പൊലീസ് മർദനത്തിൽ പ്രതിഷേധിച്ച് മാഹി മേഖലയിൽ ബി.ജെ.പി ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. അക്രമസംഭവങ്ങളൊന്നുമുണ്ടായില്ല. സിവിൽ സ്റ്റേഷനും മറ്റു സർക്കാർ ഓഫിസുകളും പ്രവർത്തിച്ചു. പെട്രോൾ പമ്പുകളും മദ്യശാലകളും ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നു. ദൂരദേശങ്ങളിൽനിന്ന് സ്വകാര്യ വാഹനങ്ങളിലെത്തിയവരെ മാഹിയിൽ പെട്രോൾ പമ്പുകൾ അടച്ചിട്ടത് ബുദ്ധിമുട്ടിച്ചു. തുറന്ന ബാങ്കുകൾ ഹർത്താലനുകൂലികൾ രാവിലെ 11ഓടെ അടപ്പിച്ചു. തീരദേശ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ജയരാജനിൽനിന്ന് മർദനമേറ്റ അയ്യിട്ട വളപ്പിൽ നകുലൻ എന്ന അനിൽ മാഹി ആശുപത്രിയിൽ ചികിത്സയിലാണ്. മർദനത്തിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി ഐക്യവേദി പ്രവർത്തകർ ചൊവ്വാഴ്ച മാഹിയിൽ പ്രകടനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.