ലക്ഷ്യം ഇന്ത്യ–യു.എസ്​ ബന്ധം ശക്​തമാക്കൽ –മോദി

ന്യൂഡൽഹി: ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് ത​െൻറ അമേരിക്കൻ സന്ദർശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാഷിങ്ടണിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ട്വിറ്ററിലാണ് മോദി ഇക്കാര്യം അറിയിച്ചത്. അമേരിക്കയിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ ഉടലെടുത്ത സാഹചര്യത്തിൽ മുന്നോട്ടുപോകാനുള്ള ദീർഘകാല വിഷൻ ഉണ്ടാക്കുകയാണ് ത​െൻറ ലക്ഷ്യം. ഇന്ത്യ–യു.എസ് ബന്ധം ശക്തമാകുന്നത് ലോകത്തിനും ഇന്ത്യക്കും ഗുണം ചെയ്യും. ട്രംപുമായി മുമ്പ് ഫോണിൽ സംസാരിച്ചിരുന്നു. പൊതു വിഷയങ്ങളിൽ പരസ്പര സഹകരണം ഉണ്ടാകുന്നത് ഇരുരാജ്യങ്ങൾക്കും ഗുണംചെയ്യുമെന്നും മോദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.