കണ്ണൂർ: ദേശീയപാതയിൽ ലോറി റോഡിനുനടുവിൽ നിർത്തിയിട്ടതോടെ ഗതാഗതം തടസ്സപ്പെട്ടു. ഗുജറാത്ത് രജിസ്ട്രേഷനിലുള്ള ലോറിയാണ് പള്ളിക്കുന്ന് ശ്രീപുരം സ്‌കൂളിന് സമീപത്തുള്ള റോഡിൽ നിർത്തിയിട്ടത്. ലോറിയിൽനിന്ന് ഡ്രൈവർ ഇറങ്ങിപ്പോകുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. ഇതോടെ വാഹനഗതാഗതം താറുമാറായി. അരമണിക്കൂർ കഴിഞ്ഞാണ് പൊലീസിനുപോലും സ്ഥലത്തെത്താനായത്. നാലരയോടെ ട്രാഫിക് പൊലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചു ലോറി നീക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.