രാമേശ്വരത്ത് കലാം സ്​മാരക മണ്ഡപം 27ന്​ തുറക്കും

രാമേശ്വരത്ത് കലാം സ്മാരക മണ്ഡപം 27ന് തുറക്കും കോയമ്പത്തൂർ: മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുൽകലാമി​െൻറ സ്മാരക മണ്ഡപം രണ്ടാം ചരമവാർഷിക ദിനമായ ജൂലൈ 27ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. കലാമി​െൻറ മൃതദേഹം സംസ്കരിച്ച രാമേശ്വരം പേക്കരിമ്പിൽ 2.4 ഏക്കർ വിസ്തൃതിയിൽ 15 കോടി രൂപ ചെലവിൽ കേന്ദ്ര പ്രതിരോധ വകുപ്പി​െൻറ നേതൃത്വത്തിലാണ് സ്മാരകം നിർമിക്കുന്നത്. ഇതി​െൻറ പണികൾ അവസാന ഘട്ടത്തിലാണ്. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് വിപുലമായ ഒരുക്കങ്ങളാണ് രാമേശ്വരത്ത് നടക്കുന്നത്. രാമേശ്വരത്ത് നിർമാണം പുരോഗമിക്കുന്ന കലാം സ്മാരക മണ്ഡപം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.