കാസര്‍കോട് ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് നിരോധനാജ്ഞ

കാസര്‍കോട്: സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് പൊലീസ് ആക്ട് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ് അറിയിച്ചു. കേരള പൊലീസ് ആക്ട് 78,79 വകുപ്പുകള്‍ പ്രകാരം ബുധനാഴ്ച രാവിലെ 11 മുതല്‍ മൂന്ന് ദിവസത്തേക്കാണ് നിരോധനാജ്ഞ. ഉത്തരവ് ലംഘിച്ച് പ്രകടനമോ പൊതുയോഗമോ നടത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.