ശമ്പളവിതരണം: നടപടിയില്ളെങ്കില്‍ സമരം –കെ.ജി.എം.ഒ.എ

കേളകം: കണ്ണൂര്‍ ജില്ല ആശുപത്രിയിലെ സ്പെഷാലിറ്റി ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ സേവനം നടത്തുന്ന 12 ഡോക്ടര്‍മാര്‍ക്ക് ശമ്പളവിതരണം മുടങ്ങി മാസങ്ങളായിട്ടും നടപടിയില്ല. ഒമ്പതു മാസമായി ശമ്പളം ലഭിക്കാത്ത ഡോക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും. അടിയന്തര നടപടിയുണ്ടായില്ളെങ്കില്‍ പ്രത്യക്ഷസമരത്തിലേക്ക് നീങ്ങേണ്ടിവരുമെന്നറിയിച്ച് കെ.ജി.എം.ഒ.എ ജില്ല ഭാരവാഹികള്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് കത്ത് നല്‍കി. ജില്ല ആശുപത്രിയിലെ ഭൂരിഭാഗം ഡോക്ടര്‍മാരുടെയും ശമ്പളവും മറ്റ് ആനുകൂല്യവും വിതരണംചെയ്യുന്നതില്‍ കാണിക്കുന്ന കൃത്യവിലോപം ശ്രദ്ധയില്‍പെടുത്തിയിട്ടും അനുഭാവപൂര്‍ണമായ നടപടിയുണ്ടായില്ളെന്നും കത്തില്‍ വ്യക്തമാക്കി. ശമ്പളവും മറ്റ് ആനുകൂല്യവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍പോലും യഥാസമയം നല്‍കാത്ത അവസ്ഥയുണ്ട്. ശമ്പളവിതരണം ഉള്‍പ്പെടെ കാര്യങ്ങളില്‍ പത്തു ദിവസത്തിനകം അടിയന്തര പരിഹാരമുണ്ടായില്ളെങ്കില്‍ ജില്ല ആശുപത്രിയിലെ സേവനങ്ങള്‍ സ്തംഭിപ്പിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ക്ക് കെ.ജി.എം.ഒ.എ നേതൃത്വം നല്‍കുമെന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഉത്തരവാദിയാകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അതിനിടെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ കെ.ജി.എം.ഒ.എ ജില്ല ഭാരവാഹികളുമായും ആശുപത്രി അധികൃതരുമായും കഴിഞ്ഞദിവസം ചര്‍ച്ചനടത്തി. 10 ദിവസത്തിനകം അനുകൂല നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഉറപ്പില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് ഡോക്ടര്‍മാര്‍. നടപടിയുണ്ടായില്ളെങ്കില്‍ മാര്‍ച്ച് ഒന്നു മുതല്‍ സമരം നടത്താനാണ് തീരുമാനം. പ്രശ്നം മുമ്പ് ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തിയിരുന്നു. നടപടിയെടുക്കാന്‍ അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ളെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.