സ്കൂള്‍ വാനിന് പിന്നില്‍ ബസിടിച്ച് 40 പേര്‍ക്ക് പരിക്ക്

തലശ്ശേരി: കൊടുവള്ളി ആമുക്ക പള്ളിക്ക് സമീപം സ്കൂള്‍ വാനിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികളടക്കം 42 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. പാലയാട് ഭാഗത്തുനിന്ന് വരുകയായിരുന്ന സ്കൂള്‍ വാന്‍ ആമുക്കപള്ളിക്ക് സമീപം വിദ്യാര്‍ഥിയെ കയറ്റുന്നതിനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെയത്തെിയ തലശ്ശേരി-മമ്പറം റൂട്ടിലോടുന്ന സ്വകാര്യ ബസ് സ്കൂള്‍ വാനിന് പിന്നിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റവര്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. നഗരത്തിലെ സെന്‍റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സേക്രട്ട് ഹാര്‍ട്ട് എച്ച്.എസ്.എസ്, ഗവ. ബ്രണ്ണന്‍ എച്ച്.എസ്.എസ്, ഗവ. ഗേള്‍സ് എച്ച്.എസ്.എസ്, ബി.ഇ.എം.പി എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളാണ് സ്കൂള്‍ വാനിലുണ്ടായിരുന്നത്. സ്വകാര്യ ബസിലുണ്ടായിരുന്ന പാറപ്രം സ്വദേശി അന്‍സാറ (17), മേലൂരിലെ പി. തീര്‍ഥ (15), ഒഴയില്‍ഭാഗത്തെ എം.കെ. മുഹ്സിന്‍ (15), സ്കൂള്‍ വാനിലുണ്ടായിരുന്ന വെള്ളൊഴുക്കിലെ വൈഡൂര്യ (14), ഒഴയില്‍ഭാഗത്തെ അനീസ നസ്റിന്‍ (12), ധര്‍മടത്തെ ഫിദ ശബ്ന (13) എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്കേറ്റ ഒഴയില്‍ഭാഗത്തെ സുനില (42), പാലയാട് സദേശികളായ റസില്‍ (10), ഷഹസി (12), അപര്‍ണ (15), ധര്‍മടം സ്വദേശികളായ ആന്‍ഡ്രിയ (12), ഫര്‍ഹാന്‍ (10), ആര്യന്‍ (10), ഫിദ (13), അദൈ്വത് (11), പാറപ്രം സ്വദേശികളായ അഖിത (21), ഷാജിന (42) ഒഴയില്‍ ഭാഗത്തെ ഫഹദ് ഫൈസല്‍ (10), വെള്ളൊഴുക്കിലെ അജ്സല്‍ (13), അഫ്ര (12), യദുകൃഷ്ണ (9), അനില്‍ (28), മാവിലായിയിലെ ഉഷ (52), ചിറക്കുനിയിലെ അശ്വതി (20), അണ്ടല്ലൂരിലെ ചിത്ര (30), പാനൂരിലെ തോഷിബ (25), ചിറക്കുനിയിലെ അനില്‍കുമാര്‍ (50), ഒഴയില്‍ഭാഗത്തെ തജ്ഫീന (11), വെള്ളൊഴുക്കിലെ വര്‍ഷ (11), കൊടുവള്ളിയിലെ റാഫി (10), അഫ്ഷാന്‍ (10), ഒഴയില്‍ഭാഗത്തെ തഫ്ഷീര്‍ (13), പെരളശ്ശേരിയിലെ ഷിസ്ന (27), ഒഴയില്‍ഭാഗത്തെ നയ്ഷാന്‍ (12), തഫ്ലീം (13), മുഹമ്മദ് ഫജര്‍ (13), സ്കൂള്‍ വാന്‍ ഡ്രൈവര്‍ കൊടുവള്ളിയിലെ പ്രദീപന്‍ (57), പാലയാട്ടെ ഷിബില ഷറിം (9), പ്രമീള (50), പാലയാട്ടെ സി.വി. ശോഭ (60) തുടങ്ങിയവരെ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. തലശ്ശേരി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.