കട്ടപ്പന: എക്സൈസ് റേഞ്ച് ഓഫിസിൻെറയും കട്ടപ്പന ഗവ. കോളജ് എൻ.സി.സിയുടെയും കട്ടപ്പന ഗവ. ഹയർ സെക്കൻഡറി സ്കൂളിൻെറയു ം ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. കട്ടപ്പന പഴയ ബസ്സ്റ്റാൻഡിൽനിന്ന് ആരംഭിച്ച കൂട്ടയോട്ടം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. ലാലു ഫ്ലാഗ് ഓഫ് ചെയ്തു. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാലി ജോളി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ടിജി എം. രാജു അധ്യക്ഷത വഹിച്ചു. ഇടുക്കി അസിസ്റ്റൻറ് എക്സൈസ് കമീഷണർ പി.വി. ഏലിയാസ് ലഹരിവിരുദ്ധ സന്ദേശം നൽകി. പെൻസിൽ ഡ്രോയിങ് മത്സര വിജയികൾക്ക് സമ്മാനം നൽകി. വിമുക്തി നോഡൽ ഓഫിസർ അബ്ദുൽ ജബ്ബാർ, കട്ടപ്പന ഡി.ഇ.ഒ കെ.എസ്. സാജു, സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ കുര്യാക്കോസ്, േടാജി ഡൊമിനിക്, വി.കെ. സോമൻ തുടങ്ങിയവർ സംസാരിച്ചു. കട്ടപ്പന: വിമുക്തിയുടെ ഭാഗമായി എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ‌്സ്, സ‌്കൂൾ വിദ്യാർഥികൾ എന്നിവരുടെ സഹകരണത്തോടെ എക‌്സൈസ‌് നടത്തി. കൂട്ടയോട്ടം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. ലാലു ഫ്ലാഗ് ഓഫ് ചെയ‌്തു. കട്ടപ്പന ഗവ. ഹയർ സെക്കൻഡറി സ‌്കൂളിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സാലി ജോളി ഉദ്ഘാടനം ചെയ‌്തു. പ്രിൻസിപ്പൽ സിബിച്ചൻ കുര്യാക്കോസ‌് അധ്യക്ഷത വഹിച്ചു. അടിമാലി: എസ്.എൻ.ഡി.പി സ്കൂളിൽ ലഹരിവിരുദ്ധ ദിനം ആചരിച്ചു. എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂനിറ്റുകളുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. അടിമാലി സർക്കാർ ഹൈസ്കൂളിൽ സബ് ജഡ്ജിയും ദേവികുളം ലീഗൽ സർവിസ് കമ്മിറ്റി ചെയർമാനുമായ അന്യാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. കട്ടപ്പന: ൈക്രസ്റ്റ് കോളജിൽ ലഹരിവിരുദ്ധ ദിനാചരണം ഫാ. സന്തോഷ് ചെമ്പകത്തുങ്കൽ സി.എം.ഐ ഉദ്ഘാടനം ചെയ്തു. മീഡിയ ക്ലബിൻെറ നേതൃത്വത്തിൽ ഷോർട്ട് ഫിലിം പ്രദർശിപ്പിച്ചു. േപ്രാഗ്രാം കോഓഡിനേറ്ററായ എമിൾഡ കെ. ജോസഫ്, അധ്യാപകരായ ബിേൻറാ കുര്യൻ, സോന സെബാസ്റ്റ്യൻ, എന്നിവർ നേതൃത്വം നൽകി. കാന്തിപ്പാറ: സൻെറ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിൻെറ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ കാമ്പയിന്‍ സംഘടിപ്പിച്ചു. മാങ്ങാത്തൊട്ടിയില്‍ റാലിയും ഫ്ലാഷ്മോബും വിദ്യാര്‍ഥികള്‍ തയാറാക്കിയ പോസ്റ്ററിൻെറ പ്രദര്‍ശനവും നടന്നു. സേനാപതി പഞ്ചായത്ത് അംഗം ജയിംസ് കൂനംമാക്കല്‍ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം: പച്ചടി ശ്രീനാരായണണ എൽ.പി സ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണവും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തില്‍ റാലി നടത്തി. പ്രധാനാധ്യാപകന്‍ പി.കെ. ബിജു ക്ലാസെടുത്തു. പരിപാടിയോടനുബന്ധിച്ച് ലഹരിവിരുദ്ധ കഥ, കവിതരചന മത്സരങ്ങൾ, പോസ്റ്റർ നിര്‍മാണം തുടങ്ങിയവയും സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.