രാജാക്കാട്: വൈസ് മെൻസ് ക്ലബ് വാർഷികവും ഭാരവാഹികളുടെ സ്ഥാനാരോഹണവും റീജനൽ ഡയറക്ടർ ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ആർ. നാരായണൻ അധ്യക്ഷത വഹിച്ചു. ടി.എസ്. ബോസ്, വിൻസു തോമസ്, കെ.എം. ഷാജി എന്നിവരുടെ നേതൃത്വത്തിൽ ഭാരവാഹികൾ സ്ഥാനാരോഹണം നടത്തി. ഡിസ്ട്രിക്റ്റ് ഗവർണർ എൽദോസ് ഐസക് നേതൃത്വം നൽകി. മികച്ച പ്രവർത്തനം കാഴ്ചെവച്ച ക്ലബ് അംഗങ്ങളെയും ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു. മുക്കുടിൽ ഏകാധ്യാപക വിദ്യാലയത്തിലെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും അർബുദ ബാധിതർക്കുള്ള ധനസഹായവും വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.