സൗജന്യ പി.എസ്​.സി കോച്ചിങ്:​ അപേക്ഷ ക്ഷണിച്ചു

അടിമാലി: കേരള ന്യൂനപക്ഷ ക്ഷേമവകുപ്പിനു കീഴിൽ അടിമാലിയിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭി ക്കുന്ന പി.എസ്.സി കോച്ചിങ് ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. രണ്ടാം ശനി, ഞായർ ദിവസങ്ങളിലായിരിക്കും ക്ലാസ്. ആറു മാസമാണ് പരിശീലന കാലാവധി. ജൂലൈ 10ന് രാവിലെ 10നാണ് പ്രവേശന പരീക്ഷ. 29വരെ അപേക്ഷ നൽകാം.18 വയസ്സ് പൂർത്തിയായവർ മാത്രം അപേക്ഷിക്കുക. ഫോൺ: 9446134484. പുസ്തക പ്രദര്‍ശനവും കവിയരങ്ങും സംഘടിപ്പിച്ചു രാജാക്കാട്: വായന പക്ഷാചരണത്തിൻെറയും പി.എന്‍. പണിക്കര്‍ അനുസ്മരണത്തിൻെറയും ഭാഗമായി പഴയവിടുതി ഗ്രാമീണ ഗ്രന്ഥശാലയുടെയും ഗവ. യു.പി സ്‌കൂളിൻെറയും നേതൃത്വത്തില്‍ പുസ്തക പ്രദര്‍ശനവും കവിയരങ്ങും സംഘടിപ്പിച്ചു. ഉദ്ഘാടനം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ആൻറണി മുനിയറ നിര്‍വഹിച്ചു. നാലായിരത്തോളം പുസ്തകങ്ങളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. പി.ടി.എ പ്രസിഡൻറ് പി.കെ. സജീവന്‍ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അനില്‍ മുഖ്യപ്രഭാഷണം നടത്തി. ഗായകന്‍ ബിജോയി മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരായ സിജു രാജാക്കാട്, കെ.സി. രാജു, ഷീലലാല്‍, കെ.എന്‍. വാസുദേവന്‍, ബേബി ജോര്‍ജ്, തുളസി രാജാക്കാട്, ബാബു പാർഥന്‍, ജെയ്മി, അഭിനവ എന്നിവര്‍ പങ്കെടുത്തു. അധ്യാപകനായ ജോഷി തോമസ് സ്വാഗതവും സ്‌കൂള്‍ ഹെഡ്മാസ്റ്റർ ജോയി ആന്‍ഡ്രീസ് നന്ദിയും പറഞ്ഞു. പ്രതി മരിച്ച സംഭവം: കോൺഗ്രസ് നിലപാട് രാഷ്ട്രീയ തട്ടിപ്പ് -സി.പി.എം നെടുങ്കണ്ടം: ഹരിത ഫിനാൻസ് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി രാജ്കുമാറിൻെറ മരണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നിയമസഭക്ക് അകത്തും പുറത്തും നടത്തുന്ന പ്രക്ഷോപം രാഷ്ട്രീയ തട്ടിപ്പാണെന്ന് സി.പി.എം ആരോപിച്ചു. തട്ടിപ്പ് സ്ഥാപനത്തിൽ സ്ത്രീകളും സ്വയംസഹായ സംഘങ്ങളും ആകൃഷ്ടരായത് കോൺഗ്രസ് നേതാക്കളുടെ േപ്രരണയാലാണ്. പീരുമേട് ജില്ല ബാങ്ക് ശാഖയിൽ പണം എടുക്കാൻ രാജ് കുമാർ ഉൾപ്പെടെ മൂന്ന് പ്രതികളും പോയത് കോൺഗ്രസ് വനിത ജനപ്രതിനിധിക്കൊപ്പമാണ്. പ്രതികളെ ഇവരുടെ നേതൃത്വത്തിൽ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് പുളയൻമലയിൽനിന്ന് പൊലീസ് പിടികൂടിയതെന്നും സി.പി.എം നേതാക്കൾ ആരോപിച്ചു. കേസിലെ പ്രതികളായ ശാലിനിയെയും മഞ്ജുവിനെയും രാജ്കുമാറിനെയും ഒന്നിച്ചാണ് കഴിഞ്ഞ 12ന് വൈകീട്ട് 3.30തോടെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ, 13ന് ശാലിനിയെയും മഞ്ജുവിനെയും മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. നാലുദിവസം പൊലീസ് രാജ്കുമാറിനെ അനധികൃതമായി കസ്റ്റഡിയിൽവെച്ചത് കോൺഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം കേസ് ഒത്തുതീർപ്പാക്കാനാണ്. തട്ടിപ്പ് നടത്തി സമ്പാദിച്ച പണം എവിടെയെന്ന് കണ്ടെത്തേണ്ടതുണ്ട്. തട്ടിപ്പിനിരയായവരുടെ യോഗം വിളിച്ച് കർമസമിതി രൂപവത്കരിക്കും. തട്ടിപ്പ് സ്ഥാപനവുമായി കോൺഗ്രസ് നേതാക്കൾക്കുള്ള ബന്ധം അന്വേഷിക്കണമെന്നും സി.പി.എം ജില്ല കമ്മിറ്റി അംഗം എൻ.കെ. ഗോപിനാഥൻ, നെടുങ്കണ്ടം ഏരിയ സെക്രട്ടറി ടി.എം. ജോൺ, ഏരിയ കമ്മിറ്റി അംഗം എം.എ. സിറാജുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.